Monday 28 January 2013

NEWS BULLETIN


Today's News

| വിമാനയാത്രയിലും കൂളായി ബണ്ടിചോര്‍ | ബണ്ടി ചോറിനു വേണ്ടി ഗോവിന്ദച്ചാമിയുടെ വക്കീല്‍ | ഉല്‍സവത്തിനിടെ ഇടഞ്ഞ ആന മൂന്നു സ്ത്രീകളെ കൊന്നു | ഹൗസ്‌ബോട്ട് ദുരന്തത്തിനു കാരണം ബോട്ട് ഓപ്പറേറ്ററുടെ അശ്രദ്ധ | ബണ്ടിയെ കൈമാറി; അന്വേഷണസംഘം കേരളത്തിലേക്ക് തിരിച്ചു | അഴിമതി: ചൈനയില്‍ പൊളിറ്റ് ബ്യൂറോ അംഗത്തിനെതിരെ അന്വേഷണം | ഉൗര്‍ജ ദ്രവ്യ സമവാക്യം ഐന്‍സ്‌റ്റൈന്‍റെ മാത്രം സംഭാവനയല്ല |

Wednesday 23 January 2013

മലയാളം ഒരുക്കം

സാധാരണ രണ്ടു ദിവസത്തെ എങ്കിലും ഇടവേളകളിലാണ് മാത്സ് ബ്ലോഗ് പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കാറ്. ചില പ്രത്യേക സാഹചര്യങ്ങളില്‍ സര്‍പ്രൈസ് പോസ്റ്റുകളും പ്രസിദ്ധീകരിക്കാറുണ്ട്. റിവിഷന്‍ പോസ്റ്റുകള്‍ക്കായുള്ള വിവിധ വിഷയങ്ങളുടെ പഠനസഹായികള്‍ ഒരുക്കി ഡേറ്റ് നിശ്ചയിച്ചു ഷെഡ്യൂള്‍ ചെയ്യുകയാണ് പലപ്പോഴും ചെയ്യാറ്. ഈ മാസം ആ പ്ലാനിംഗ് വിജയകരമായി നടത്താന്‍ സാധിച്ചില്ല എന്നത് ഒരല്‍പം സന്തോഷത്തോടെ(?) അറിയിക്കട്ടെ.. 

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി റിവിഷന്‍ പോസ്റ്റുകള്‍ ക്ഷണിച്ചു കൊണ്ടുള്ള സ്ക്രോളിംഗിന് ലഭിച്ച അഭൂതപൂര്‍വ്വമായ പ്രതികരണമാണ് ഈ സന്തോഷത്തിനു കാരണം. ഒട്ടേറെ പഠനസഹായികള്‍ അതുമായി ബന്ധപ്പെട്ടു ലഭിച്ചു. ഒരു ദിവസം ഒരു പോസ്റ്റ് എന്ന നിലയില്‍ പ്രസിദ്ധീകരിച്ചാലോ എന്ന ചിന്തയിലാണ് ഞങ്ങളിപ്പോള്‍. 

മലയാളം വിഷയവുമായി ബന്ധപ്പെട്ട പോസ്റ്റാണ് ഇന്ന്. മലയാളത്തിലെ വിവിധ പാഠങ്ങളുടെ സംഗ്രഹം ഉള്‍ക്കൊള്ളുന്ന ഈ പഠന സഹായി ഒരുക്കിയിരിക്കുന്നത് കാസര്‍ഗോഡ് ഷിറിയ ജി.എച്ച്.എസ്.എസിലെ രമേശന്‍ സാറാണ്. ഇതു തയാറാക്കുന്നതിനു വേണ്ടി രമേശന്‍ സാര്‍ എടുത്ത പ്രയത്നം ഈ പഠനസഹായിയിലൂടെ കണ്ണോടിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു. മലയാളം അദ്ധ്യാപകര്‍ കണ്ടു വിലയിരുത്തുമെന്നും വേണ്ട തിരുത്തലുകളോ കൂട്ടിച്ചേര്‍ക്കലുകളോ കമന്റിലൂടെ നടത്തുമെന്നും സര്‍വ്വോപരി ഇതു കുട്ടികളിലേക്ക് എത്തിക്കുമെന്ന പ്രതീക്ഷയില്‍ ഈ പഠനസഹായി നിങ്ങളുടെ മുന്നിലേക്ക്... 
Click here to Download Malayalam Notes

ഐടി ചോദ്യമാതൃകകള്‍

 ഈ മാതൃകാചോദ്യങ്ങള്‍ ശേഖരിച്ച് അയച്ചു തന്നത്. പലരും പലവട്ടം ചോദിച്ചതായതു കൊണ്ട്, പിന്നെ സമയവും നാളുമൊന്നും നോക്കിയില്ല. അങ്ങ് പ്രസിദ്ധീകരിക്കുന്നു.

Click here to download Sample IT Theory questions 
Prepared By Shaji Sir, Haritham

Click here for IT Theory and Practical Questions - English Medium
Prepared by Mathew Mullamchira,St.Mary's GHS, Cherthala 

Click here for IT Practical Model Questions - English Medium

ഒരുക്കം - ബയോളജി

റിവിഷന്‍ പോസ്റ്റുകള്‍ അയച്ചു തരണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള സ്ക്രോളിംഗ് ഏതാണ്ട് രണ്ടാഴ്ചയോളം ബ്ലോഗില്‍ ഇട്ടിരുന്നു. വിവിധ വിഷയങ്ങളുടെ ഒട്ടേറെ പ്രയോജനപ്രദമായ നോട്സ് അതുമായി ബന്ധപ്പെട്ടു ഞങ്ങള്‍ക്കു ലഭിച്ചു. അതില്‍ ഉള്ളടക്കത്തിന്റെ മേന്മ കൊണ്ടും അതിനു പിന്നിലെ അധ്വാനം കൊണ്ടും ഞങ്ങളെ അത്ഭുതപ്പെടുത്തിയ ഒന്നാണ് ജി വി എച്ച് എസ് എസ് കൊണ്ടോട്ടി (സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗം - ബയോളജി) സ്കൂളിലെ റഷീദ് ഓടക്കല്‍ സാര്‍ അയച്ചു തന്ന ബയോളജി നോട്സ്. എല്ലാ പാഠങ്ങളുടെയും സംഗ്രഹമാണ് അദ്ദേഹം തയാറാക്കി അയച്ചു തന്നിരിക്കുന്നത്. മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും അദ്ദേഹം ഒരുക്കിയിരിക്കുന്നു. ഇവയടങ്ങിയ മെയില്‍ അറ്റാച്ച്മെന്റ് ലഭിച്ചതും എത്രയും വേഗം അതു പ്രസിദ്ധീകരക്കണമെന്നായിരുന്നു ആഗ്രഹം. വിവിധ കാരണങ്ങളാല്‍ ഒരല്‍പം വൈകിയതിന്റെ ക്ഷമാപണത്തോടെ അദ്ദേഹത്തിന്റെ നോട്സിലേക്ക്. 
Biology Notes English Medium

Biology Notes Malayalam Medium

Explanations Through Pictures 

Unit 1 & 2 - Nervous System 

Unit 1 - Sense Organs 

Unit 3 - Endocrine Glands 

Unit 4 - Excretions 

Unit 5 - Micro Organisms 

Unit 6 - Defence and Treatment 

SSLC 2013 - ICT പ്രാക്ടിക്കല്‍ മാതൃകകള്‍

വിവരവിനിമയശാസ്ത്രം പുതിയ കാഴ്ചപ്പാടിലൂടെ കുട്ടികളിലെത്തിച്ച് മൂല്യനിര്‍ണ്ണയം ചെയ്യുന്ന ആദ്യ വര്‍ഷമാണ്.എട്ട്,ഒന്‍പത് ക്ലാസുകളില്‍ ഇത് നടത്തിയിരുന്നെങ്കിലും ഒരു പൊതുപരീക്ഷയുടെ എല്ലാ ഗൗരവത്തോടെയും സമീപിക്കുന്നത് ഇതാദ്യം.പാഠപുസ്തകത്തിന്റെ സൂഷ്മതലങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്ന് തയ്യാറാക്കിയ തിയറി ചോദ്യങ്ങളും പ്രാക്ടിക്കല്‍ ചോദ്യങ്ങളും ഇതിനകം കുട്ടികള്‍ പരിശീലിച്ചിരിക്കും . എന്നാല്‍ എല്ലാ കുട്ടികള്‍ക്കും ഒരു പോലെ ആയാസരഹിതമായിരിക്കുമോ വരുന്നICT പരീക്ഷ?
കുട്ടികളുടെയും അവരെ പഠിപ്പിക്കുന്നവരുടെയും മനസില്‍ സംശയങ്ങള്‍ ബാക്കിനില്‍ക്കുന്നു.നമ്മുടെ വിദ്യാലയങ്ങളില്‍ പഠിക്കുന്ന വളരെ കുറച്ചു കുട്ടികള്‍ക്കുമാത്രമാണ് സ്വന്തമായി വീട്ടില്‍ സിസ്റ്റം ഉള്ളത്. ബാക്കിയുള്ള മഹാഭൂരിപക്ഷവും ആശ്രയിക്കുന്നത് സ്ക്കൂളിലെ പഠനം മാത്രമാണ് .എല്ലാ പാഠങ്ങളില്‍ നിന്നും ചോദ്യങ്ങള്‍ തയ്യാറാക്കി വേണ്ടത്ര സമയമെടുത്ത് പരിശീലിക്കാന്‍ സത്യത്തില്‍ സാധിക്കുന്നുണ്ടോ? നമ്മുടെ പ്രധാനവിഷയത്തിന്റെ പ്രാധാന്യം ചോര്‍ന്നുപോകാതെ ചെയ്യുന്ന അഡീഷണല്‍ വര്‍ക്കായിരിക്കും ICT അധ്യാപനം. 
പ്രാക്ടിക്കല്‍ പരീക്ഷയ്ക്കുള്ള കുറേ ചോദ്യങ്ങളും അവയുടെ പ്രവര്‍ത്തനഘട്ടങ്ങഴും ഇന്ന് പ്രസിദ്ധീകരിക്കുകയാണ് . പരീക്ഷാസമയത്ത് സമര്‍പ്പിക്കേണ്ട വര്‍ക്ക് ഷീറ്റ് മാതൃകയില്‍ തന്നെയാണ് ഇവ തയ്യാറാക്കിയിരിക്കുന്നത് .കഴിഞ്ഞ രണ്ട് പരീക്ഷകള്‍ക്കായി തന്ന CD യിലെ ചോദ്യമാതൃക തുടരാന്‍ പരമാവധി ശ്രമിച്ചിട്ടുമുണ്ട് .ഈ വിഭവങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി പ്രാക്ടിക്കല്‍ പരീക്ഷ വിജയകരമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. 
Click here for practical questions and Answers

ഒരുക്കം 2013(sslc help)


മോഡല്‍ പരീക്ഷയ്ക്കിനി ഒരു മാസം പോലും സമയമില്ല. മോഡല്‍ പരീക്ഷയുടെ ടൈംടേബിള്‍ എല്ലാവരും തന്നെ ഇതിനോടകം ഡൌണ്‍ലോഡ് ചെയ്തെടുത്തിട്ടുണ്ടാകുമല്ലോ. എന്റെ വിദ്യാലയം മികച്ച വിദ്യാലയം എന്ന കാഴ്ചപ്പാടോടെ ഈ വര്‍ഷം ഗ്രേഡ് വിശകലനവും അവലോകനയോഗങ്ങളുമെല്ലാം നാം ചെയ്തു കഴിഞ്ഞു. തുടര്‍പ്രവര്‍ത്തനങ്ങളും മറ്റും സ്റ്റാഫ് മീറ്റിങ്ങുകളിലും ക്ലാസ് പി.ടി.എ കളിലുമെല്ലാം തീരുമാനിച്ച് വിവിധ പദ്ധതികളുമായി ഏവരും മുന്നോട്ടു നീങ്ങുകയായിരിക്കും. ഒരേ ഒരു ലക്ഷ്യമേ എല്ലാ വിദ്യാലയങ്ങളിലേയും അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും മനസ്സിലുള്ളു. അത് ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയിലെ മികച്ച വിജയം തന്നെയായിരിക്കും. അതിനൊരു പിന്തുണയുമായി ഈ വര്‍ഷവും വിദ്യാഭ്യാസവകുപ്പ് ഒരുക്കം പഠനസഹായി പുറത്തിറക്കിയിരിക്കുന്നു. മുന്‍വര്‍ഷങ്ങളിലെ ഒരുക്കം പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ഇത്തവണ പഠനപ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കിയിട്ടുള്ളതത്രേ. പി.ടി.എ, എം.പി.ടി.എ, പ്രാദേശിക ഭരണസമിതികള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഒരുക്കം പഠനക്യാമ്പുകള്‍ നടത്തേണ്ടതെന്ന് വിദ്യാഭ്യാസവകുപ്പ് ആമുഖത്തില്‍ പറയുന്നു. എല്ലാ വിദ്യാലയങ്ങള്‍ക്കും മികച്ച എസ്.എസ്.എല്‍.സി വിജയം ആശംസിക്കുന്നു. ചുവടെയുള്ള ലിങ്കില്‍ നിന്നും ഓരോ വിഷയങ്ങളുടേയും ഒരുക്കം ചോദ്യശേഖരം ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.
1) - Malayalam
2) - English
3) - Hindi
4) - Arabic
5) - Urdu
6) - Sankrit
7) - Social Science
8) - Physics
9) - Chemistry
10) - Biology
11) - Mathematics